കൊച്ചി: അന്തരിച്ച കോണ്‍​ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന് ഒരു കോടിക്കടുത്ത് കടബാധ്യത. 75 ലക്ഷത്തിനും ഒരു കോടിക്കും അടുത്താണ് കടബാധ്യതയുള്ളത്. ഇത് പാര്‍ട്ടി ഏറ്റെടുക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

കടം പാര്‍ട്ടി ഏറ്റെടുത്താല്‍ കുടുംബത്തിന് സഹായമാകും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടിയുടെ സാമ്ബത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തിനു ചെയ്യാവുന്ന ഏറ്റവും വലിയ സഹായം. ഇളയ മകന്റെ വിദ്യാഭ്യാസ ചെലവും പാര്‍ട്ടി ഏറ്റെടുക്കണം- ഡൊമിനിക് പ്രസന്റേഷന്‍ വ്യക്തമാക്കി.

ഡൊമിനിക് പ്രസന്റേഷന് എതിരെ കെ ബാബു രംഗത്തെത്തി. പിടി തോമസിന്റെ സാമ്ബത്തിക ബാധ്യത കുടുംബം പരിഹരിക്കുമെന്നും അതില്‍ പാര്‍ട്ടി ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് ബാബു പറഞ്ഞത്. പിടി തോമസിന്റെ കുടുംബത്തെ വേദനിപ്പിക്കുന്ന നടപടിയുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

57.31 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് സത്യവാങ്മൂലം

57.31 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിടി തോമസ് അറിയിച്ചിരുന്നു. ഭവന വായ്പ, വാഹന വായ്പ, വ്യക്തി​ഗത വായ്പ ഇനങ്ങളിലാണ് ഇത്. കൂടാതെ ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നു വിട്ടുകിട്ടാന്‍ 14 ലക്ഷം രൂപയുടെ ജാമ്യം നിന്ന ഇനത്തിലും ബാധ്യതയുണ്ട്. എംഎല്‍എ ഓഫിസിന്റെ വാടക ഇനത്തില്‍ 18 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക