സൂററ്റ് | ഗുജറാത്തിലെ സൂററ്റില്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജെറി കെമിക്കല്‍ നിറച്ച ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്. വ്യവസായ മേഖലയായ സച്ചിന്‍ ജി ഐ ഡി സി പ്രദേശത്താണ് സംഭവമുണ്ടായത്. നിരവധി പേരെ സൂററ്റ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരു ടാങ്കറിൽ നിന്ന് കെമിക്കലുകൾ മാറ്റുമ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷവാതകം ശ്വസിച്ചാണ് ആളുകൾ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക