കേരള ഹൗസിലെ കോണ്‍ഫറന്‍സ് ചട്ടങ്ങള്‍ ലംഘിച്ച്‌ ഡിവൈഎഫ്‌ഐക്ക് യോഗം ചേരാന്‍ വിട്ടു നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണറുടെ ഓഫീസ്. പരാതി ഉചിതമായ രീതിയില്‍ പരിഗണിച്ച്‌ പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്ന് ഗവര്‍ണര്‍ ഓഫീസ് നിര്‍ദ്ദേശിച്ചു.

ഡല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് വിനീത് തോമംസ് നല്‍കിയ പരാതി പരിഗണിച്ചാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസം 28 നാണ് കേരള ഹൗസിന്റെ പ്രധാന കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ യോഗം ചേര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അനുബന്ധ സംഘടനകള്‍ക്കും യോഗം ചേരാന്‍ കേരള ഹൗസ് ഉപയോഗിക്കരുതെന്നാണ് ചട്ടം. ഡിവൈഎഫ്‌ഐ പരസ്യമായ ചട്ടലംഘനമാണ് നടത്തിയതെന്നും മന്ത്രി റിയാസ് അധികാര ദുര്‍വിനയോഗം നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കേരള ഹൗസ് ഡിവൈഎഫ്‌ഐക്ക് യോഗം ചേരാനല്ല നല്‍കിയതെന്നും മന്ത്രിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമായാണ് നല്‍കിയതെന്നാണ് വിവരാകാശ പ്രകാരം യൂത്ത് കോണ്‍ഗ്രസിന് റെസിഡന്റ് കമ്മീഷണറുടെ ഓഫീസ് നല്‍കിയ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക