ആംസ്റ്റര്‍ഡാമിലുള്ള സെക്സ് മ്യൂസിയത്തില്‍ നിന്ന് ലിംഗപ്രതിമക്കൊപ്പം പോസ് ചെയ്തതിന് തുര്‍ക്കിയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ മെര്‍വ് ടസ്കിന് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. ഇതിന് മുമ്ബും തുര്‍ക്കിയില്‍ വച്ച്‌ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല ചിത്രങ്ങള്‍ പങ്കിട്ടു എന്നതാണ് ടസ്കിനെതിരെയുള്ള കേസ്.

നഗരത്തിലെ പ്രശസ്തമായ റെഡ് ലൈറ്റ് തെരുവിലെ ഒരു വേശ്യാലയത്തിന്റെ പോലെ ദൃശ്യമാകുന്ന ഗ്ലാസ് വാതിലിനു പിന്നില്‍ മെര്‍വ് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തതു. അശ്ലീല ചിത്രങ്ങള്‍ പങ്കിട്ടു എന്നതിന് മെര്‍വിനെതിരെ കേസേടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുര്‍ക്കിയില്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ച ആര്‍ക്കെതിരെയും കേസ് എടുക്കാം. മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം. വെറും തമാശയ്ക്ക് വേണ്ടിയാണ് ചിത്രങ്ങള്‍ പങ്കുവച്ചത് എന്നാണ് ടസ്കിന്‍ അന്ന് പറഞ്ഞത്. 571,000 ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള 23 കാരിയായ മെര്‍വ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡച്ച്‌ തലസ്ഥാനത്ത് തന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് മറ്റ് ചില അശ്ലീല സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നടത്തിയത്.

ലോകമെമ്ബാടുമുള്ള ആളുകളെ ലൈംഗികതയുടെ ചരിത്രത്തെക്കുറിച്ച്‌ ബോധവത്കരിക്കാനാണ് ഞങ്ങളുടെ മ്യൂസിയം ഉദ്ദേശിക്കുന്നതെന്ന് സെക്‌സ് മ്യൂസിയം ഡയറക്ടര്‍ മോണിക് വാന്‍ മാര്‍ലെ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക