ഭോപ്പാല്‍: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പുതിയ ഗാനം മൂന്ന് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഗാനം നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നരോട്ടം മിശ്ര പറഞ്ഞു. ഗാനം ആലപിച്ച ഷാരിബ്, തോഷിയുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

മൂന്ന് ദിവസത്തിനുള്ളില്‍ വീഡിയോ നീക്കം ചെയ്യണം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറച്ചുപേര്‍ നിരന്തരമായി ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുകയാണ്. ഷാരിബ്, തോഷിക്ക് ഗാനം ഒരുക്കണമെങ്കില്‍ അവരുടെ മതവുമായി ബന്ധപ്പെട്ട ഗാനം ഒരുക്കൂ. ഇത്തരത്തിലുള്ള ഗാനങ്ങള്‍ ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും, നരോത്തം മിശ്ര പറഞ്ഞു.

‘മധുപന്‍ മേ രാധികാ നാച്ചേ’

മധുപന്‍ മേ രാധികാ നാച്ചേ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ റീമേക്കിനെതിരെയാണ് മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ ആല്‍ബത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നാണ് അരോപണം.

കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം പറയുന്നതാണ് ഗാനം. ഇന്നലെയാണ് മധുപന്‍ എന്ന പേരില്‍ സരെഗമ മ്യൂസിക് ഗാനത്തിന്റെ ഡാന്‍സ് നമ്ബര്‍ വേര്‍ഷന്‍ പുറത്തിറക്കിയത്.കനിക കപൂറും അരിന്‍ന്ദം ചക്രബര്‍ത്തിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക