തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുന്നം എംഎല്‍എ റോഡില്‍ പാറമേക്കാവ് ശാന്തിഘട്ടിന് സമീപമുള്ള കുറ്റൂര്‍ ചിറയുടെ തടയണക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. സഞ്ചിയിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ തേടുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ശാന്തിഘട്ടില്‍ സംസ്കാര ചടങ്ങുകള്‍ക്കെത്തിയവരാണ് സഞ്ചിയിലാക്കിയ മൃതദേഹം ആദ്യം കണ്ടത്. ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്ന മൃതദേഹം കിടന്നിരുന്നത്. ടൗണ്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക