നെയ്യാറ്റിന്‍കര: ഒന്‍പതാം ക്ലാസുകാരിയെ സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ട്യൂഷന്‍ അധ്യാപകന്‍ പിടിയിലായി. ഇരുമ്ബില്‍, തവരവിള സ്വദേശി റോബര്‍ട്ടി(52) നെയാണ് നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തത്.

സെക്രട്ടേറിയറ്റ് ജീവനക്കാരനായ റോബര്‍ട്ട് ഇരുമ്ബിലിനു സമീപം നടത്തുന്ന സ്‌പെഷ്യല്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസുകാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നെയ്യാറ്റിന്‍കര നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം പെണ്‍കുട്ടി വീട്ടുകാരോടു പറയുകയായിരുന്നു. ഇവര്‍ നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക