തിരുവനന്തപുരം മാറനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു ഷിജിന്‍ദാസും ഭാര്യ ഗ്രീഷ്മയും.

ഇവര്‍ക്കൊപ്പം സുഹൃത്ത് ആദര്‍ശും ഉണ്ടായിരുന്നു. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പത്ത് മിനിട്ടിലുള്ളില്‍ എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നു. ഉടന്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ട് വണ്ടി നിര്‍ത്തിയശേഷം പുറത്തേക്ക് ചാടി. പെട്ടെന്ന് വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞതാണ് വലിയ അപകടമൊഴിവാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും തീ അണയ്ക്കാനായില്ല. നെയ്യാറ്റിന്‍കരില്‍ നിന്ന് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. വണ്ടി പൂര്‍ണമായും കത്തിനശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക