ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമയുടെ ട്രെയിലര്‍ പുറത്ത്. റഷ്യന്‍ ചിത്രം ദി ചലഞ്ചിന്റെ ട്രെയിലര്‍ ആണ് പുറത്തുവന്നത്. ബഹിരാകാശത്ത് പറന്നു നടക്കുന്ന അഭിനേതാക്കളെയാണ് ട്രെയിലറില്‍ കാണുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബഹിരാകാശ നിലയത്തില്‍ വെച്ച്‌ അബോധാവസ്ഥിലായ ഒരു കോസ്‌മോനട്ടിനെ ചികിത്സിയ്ക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതാണ് രംഗം. റഷ്യന്‍ നടി യൂരിയ പെരിസില്‍ഡാണ് സംഘത്തിന് നേതൃത്വം നല്‍കുന്ന കാര്‍ഡിയാക് സര്‍ജനായി വേഷമിട്ടത്. ചിത്രത്തിലെ 35-40 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ബഹിരാകാശ നിലയത്തില്‍ ചിത്രീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും സംയുക്തമായാണ് ഈ രംഗം ചിത്രീകരിച്ചത്. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ചായിരുന്നു ചിത്രീകരണം. ക്ലിം ഷിപ്പെന്‍കോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഖ്യാതി ഉയര്‍ത്താനും കോസ്‌മോനട്ട് ജോലിയുടെ മഹത്വമുയര്‍ത്താനുമാണ് ഈ ചിത്രം ലക്ഷ്യമിടുന്നത് എന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക