ചെന്നൈ: പ്ലസ് വൺ വിദ്യാർഥിനി സ്‌കൂളിലെ കുളിമുറിയിൽ കുഞ്ഞിന് ജന്മം നൽകി. തമിഴ്‌നാട്ടിലെ കടലൂരിലെ ഭുവനഗിരി സ്‌കൂളിലാണ് സംഭവം. പ്രസവശേഷം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് പെൺകുട്ടി രക്ഷപ്പെട്ടു.

സ്കൂൾ കോമ്പൗണ്ടിനുള്ളിലെ വനത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ട വിദ്യാർഥികൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്‌കൂൾ അധികൃതരും പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോൾ കുട്ടിയുടെ പൊക്കിൾക്കൊടി നീക്കം ചെയ്തിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌കൂളിനുള്ളിൽ തന്നെയാണ് പ്രസവം നടന്നതെന്ന നിഗമനത്തിലാണ് പോലീസ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. പ്രസവശേഷം കുഞ്ഞിനെ വനത്തിൽ ഉപേക്ഷിച്ചതായി പ്ലസ് വൺ വിദ്യാർഥിനി സമ്മതിച്ചു. സ്‌കൂളിലെ കുളിമുറിയിൽ വെച്ചാണ് കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

സമീപത്തെ മറ്റൊരു സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയിൽ നിന്നാണ് താൻ ഗർഭിണിയായതെന്നും പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക