കോയമ്ബത്തൂര്‍: സ്വിഗ്ഗിയില്‍ ഐസ്ക്രീവും ചിപ്സും ഓര്‍ഡര്‍ ചെയ്‌ത യുവാവിന് കിട്ടിയത് കോണ്ടം. കോയമ്ബത്തൂര്‍ സ്വദേശിയായ അമനാണ് സ്വിഗ്ഗി വഴി തനിക്ക് കോണ്ടം കിട്ടിയ കാര്യം വെളിപ്പെടുത്തിയത്. സ്വിഗ്ഗിയില്‍ മക്കള്‍ക്ക് ഐസ്ക്രീമും ചിപ്സും ഓര്‍ഡര്‍ ചെയ്ത അമന്‍ കിട്ടിയ പാക്കറ്റ് പൊളിച്ചപ്പോള്‍ കണ്ടത് കോണ്ടം ആണ്. ശനിയാഴ്ച രാത്രിയാണു സംഭവം.

ഓര്‍ഡര്‍ നല്‍കിയ ആര്‍എസ്പുരത്തെ സ്റ്റോറിലേക്ക് ഫോണ്‍ ചെയ്ത് അന്വേഷിച്ചപ്പോള്‍ അവര്‍ തെറ്റു സമ്മതിച്ച്‌ മാപ്പു ചോദിക്കുകയും പണം തിരികെ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. വിതരണ ഏജന്‍സിയും മാപ്പു ചോദിച്ചു. ഇക്കാര്യം യുവാവ് ട്വിറ്ററില്‍ കുറിച്ചു. നിരവധി പേര്‍ ഇതിനോട് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക