നെടുമ്പാശ്ശേരി: ലണ്ടന്‍ – കൊച്ചി എയര്‍ ഇന്ത്യ വിമാനം മലയാളി യുവതി പ്രസവിച്ചതിനെ തുടര്‍ന്ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.ചൊവ്വാഴ്ച്ച രാത്രി ലണ്ടനില്‍ നിന്നു പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരി പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പിനാണ് യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ടത്. ഉടന്‍ വിവരം ക്രൂവിനെ അറിയിച്ചു. തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടെങ്കിലും അതിനിടെ തന്നെ യുവതി പ്രസവിച്ചു. സഹയാത്രികരായ ഡോക്ടര്‍മാരും നഴ്സുമാരും പരിചരണം നല്‍കി. യുവതിയെയും കുഞ്ഞിനെയും ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ 3.45ന് എത്തേണ്ട വിമാനം ഇതു മൂലം ആറ് മണിക്കൂര്‍ വൈകിയാണ് കൊച്ചിയിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക