കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍. മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി വി എസ് സുനില്‍കുമാറും ആര്‍ ലതാദേവിയും അരുണ്‍ബാബുവുമാണ് രംഗത്തെത്തിയത്. പുനര്‍നിയമനത്തിന്‍റെ ആവശ്യമില്ലായിരുന്നുവെന്നും സര്‍വകലാശാല നിയമനങ്ങളില്‍ സിപിഎം ആധിപത്യമെന്നും വിമര്‍ശനം.

നേരത്തെ മന്ത്രിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണ്ണര്‍ക്ക് കത്തയക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നായിരുന്നു കാനം പറഞ്ഞത്. പരസ്യമായി മന്ത്രിക്കെതിരെ സിപിഐയും രംഗത്തെത്തിയതോടെ സര്‍ക്കാരും മുന്നണിയും വെട്ടിലാകുകയാണ്. കണ്ണൂര്‍ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഗവര്‍ണര്‍ തന്‍റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ-റെയില്‍ പദ്ധതിക്കെതിരേയും കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്ബോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ-റെയിലിനല്ലെന്നും പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നുമായിരുന്നു വിമര്‍ശനം. പദ്ധതിയെ അനുകൂലിച്ച്‌ സിപിഐയുടെ മേല്‍വിലാസം തകര്‍ക്കരുതെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. നമ്മളായി പദ്ധതിയെ തകര്‍ത്തു എന്ന് വരുന്നത് ആശാസ്യമല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മറുപടി. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രാധാന്യം നല്‍കിയ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയില്ലെന്നും കാനം മറുപടി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക