ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചത്ത താറാവുകളുടെ സാംപിള്‍ പരിശോധയില്‍ എച്ച്‌ 5 എന്‍ 1 വൈറസാണ് കണ്ടെത്തിയത്. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ താറാവുകളെ ഇന്ന് തന്നെ തീയിട്ടു കൊല്ലും. ഇതിനായി 10 ടീമുകളെ നിയോഗിച്ചു. ആലപ്പുഴ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആരോഗ്യ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം സ്ഥിതി വിലയിരുത്തി.

ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. നെടുമുടി പഞ്ചായത്തില്‍ മാത്രം മൂന്ന് കര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുക. മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണ്. കുട്ടനാട്ടിലെ 11 പഞ്ചായത്തുകളില്‍ താറാവുകളെയും മറ്റ് വളര്‍ത്ത് പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി പിടിപെട്ട് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പക്ഷിപ്പനി മൂലവും മെയ് മാസത്തില്‍ ബാക്ടീരിയ ബാധമൂലവും നിരവധി താറാവുകള്‍ ചത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക