ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ശക്തമായ മഴയുണ്ടായിരുന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് പമ്ബ, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ത്തി. ഈ ആശങ്ക അപ്പര്‍ കുട്ടനാടന്‍ മേഖലകളിലുണ്ട്.കൈനകരി, പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ചെങ്ങന്നൂര്‍, മാവേലിക്കര മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസി റോഡില്‍ വെള്ളക്കെട്ടുണ്ട്. നിലവില്‍ ഗതാഗത പൂര്‍ണമായും തടസപ്പെട്ടിട്ടില്ല. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക