ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനും സംവിധായകന്‍ ആഷിഖ് അബുവും ഒരുമിക്കുന്നു. ഷാരൂഖ് ഖാനോട് ഒരു സിനിമയുടെ കഥ പറഞ്ഞുവെന്നും അദ്ദേഹത്തിന് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചെന്നും ആഷിഖ് അബു വ്യക്തമാക്കി. തമിഴ് ഓണ്‍ലൈന്‍ ചാനലായ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ ആണ് ആഷിഖ് അബു വരാനിരിക്കുന്ന സിനിമയെ കുറിച്ച്‌ വ്യക്തമാക്കിയത്.

തങ്ങള്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ പോയി അദ്ദേഹത്തോട് ഒരു ഐഡിയ പറഞ്ഞു എന്നും അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തെന്നും ആഷിക് അബു പറയുന്നു. ആ ഐഡിയ ഇപ്പോള്‍ ശ്യാം പുഷ്ക്കരന്‍ വലുതാക്കി കൊണ്ടിരിക്കുകയാണ് എന്നും ഇപ്പോഴുള്ള മറ്റു തിരക്കുകള്‍ ഷാരൂഖ് ഖാനും തങ്ങളും തീര്‍ത്തു കഴിഞ്ഞാല്‍ ആ ചിത്രം സംഭവിക്കുമെന്നും ആഷിഖ് അബു പറയുന്നു. ആ ചിത്രം ഒരു ആക്ഷന്‍ സിനിമ ആയിരിക്കുമെന്നും ആഷിക് അബു പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫിലിം ഫെയറിന്റെ ജിതേഷ് പിള്ള വഴിയാണ് തങ്ങള്‍ ഷാരൂഖ് ഖാന്റെ മുന്നില്‍ എത്തിയത് എന്നും ആഷിഖ് അബു പറയുന്നു. ടോവിനോ തോമസ് നായകനായ നാരദന്‍ ആണ് ആഷിഖ് അബു സംവിധാനം ചെയ്തു ഇനി പുറത്തു വരാന്‍ പോകുന്ന ചിത്രം. ഇത് കൂടാതെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അഭിനയിക്കുന്ന നീലവെളിച്ചം എന്ന ചിത്രവും ആഷിഖിന് മലയാളത്തില്‍ ഒരുക്കാനുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക