ഒരു മിനുട്ടില്‍ വേദനയില്ലാത്ത മരണം വാഗ്ദാനം ചെയ്യുന്ന ശവപ്പെട്ടി ആകൃതിയിലുള്ള ആത്മഹത്യാ യന്ത്രം നിയമവിധേയമാക്കി സ്വിറ്റ്സര്‍ലന്റ്. പെട്ടിക്കുള്ളില്‍ കിടത്തി ഓക്സിജന്റെ അളവ് കുറച്ചാണ് ഹൈപ്പോക്സിയ, ഹൈപ്പോകാപ്നിയ എന്നിവയിലൂടെയാണ് മരണം സംഭവിക്കുക.

എക്‌സിറ്റ് ഇന്റര്‍നാഷ്ണല്‍ എന്ന കമ്ബനി വികസിപ്പിച്ചെടുത്ത സാര്‍കോ മെഷീന്‍ എന്ന ഉപകരണത്തിനാണ് സ്വിറ്റ്സര്‍ലന്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ശവപ്പെട്ടിയോട് സാദൃശ്യമുള്ള യന്ത്രത്തില്‍ കയറിക്കിടന്നാണ് ഉള്ളില്‍ നിന്ന് നിയന്ത്രിക്കാം. മരണം ആഗ്രഹിക്കുന്നയാള്‍ പെട്ടിക്കുള്ളില്‍ കിടന്നാല്‍ യന്ത്രം നിരവധി ചോദ്യങ്ങള്‍ ചോദിക്കും. എല്ലാത്തിനും കൃത്യമായ മറുപടി നല്‍കിയതിന് ശേഷം അവസാനമായി യന്ത്രത്തിനുള്ളിലുള്ള ബട്ടണ്‍ അമര്‍ത്താം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടച്ചിട്ട സ്ഥലത്ത് അകപ്പെട്ടാല്‍ ഭയപ്പെടുന്ന വ്യക്തിയാണെങ്കില്‍ പുറത്തു കടക്കാനുള്ള വഴിയും കമ്ബനി ഒരുക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യന്ത്രം കൊണ്ടുപോയി പ്രവര്‍ത്തിപ്പിക്കാമെന്നും പിന്നീട് ഒരു ശവപ്പെട്ടിയായി സേവിക്കുന്നതിനായി ബയോഡീഗ്രേഡബിള്‍ ക്യാപ്‌സ്യൂള്‍ അടിത്തട്ടില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്യുമെന്നാണ് കമ്ബനിയുടെ അവകാശ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക