തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ മകന്‍റെ ഭാ​ര്യയെ ലൈംഗികമായി പീ​ഡി​പ്പി​ച്ച യുവാവ് പിടിയില്‍. തിരുവല്ലം ഇടവിളാകം സ്വ​ദേ​ശി വി​നോ​ദ് ആണ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

ഇയാളുടെ ഉറ്റ സുഹൃത്തിന്‍റെ മകന്‍ അടുത്തിടെ പ്രണയിച്ച്‌ വിവാഹം കഴിച്ചിരുന്നു. ഇതിനെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. വിഷയം പരിഹരിക്കാനായി വിനോദ് ഇവരുടെ വീട്ടിലെത്തി, മധ്യസ്ഥ ചര്‍ച്ച നടത്തി. കുറച്ച് ദിവസത്തേക്ക് നവമിഥുനങ്ങളെ തന്റെ വീട്ടില്‍ നിര്‍ത്താമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും പറഞ്ഞ് വിനോദ് സുഹൃത്തിന്‍റെ മകനെയും ഭാര്യയെയും വെങ്ങാനൂര്‍ നീലകേശി റോഡിലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഹൃത്തിന്‍റെ മകന്‍ പുറത്തുപോയ സമയത്താണ് വിനോദ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​ണ് പീഡനക്കേസിലെ പ്രതിയായ വി​നോ​ദ്. പുറത്തേക്ക് പോയ യുവാവ്മ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക