തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച്‌ വില്‍പ്പനക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ. കൈവശം വച്ചതിന് അഞ്ച് യുവാക്കള്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായി. മങ്ങാട് കോട്ടപ്പുറം പുത്തൂര്‍ വീട്ടില്‍ ജിത്തു തോമസ് (26), മങ്ങാട് കോട്ടപ്പുറം കിഴക്കൂട്ടില്‍ അഭിജിത്ത് (23), നെല്ലുവായി മണ്ണൂര്‍ പനയംപറമ്ബില്‍ ശരത്ത് (24), കാണിപ്പയ്യൂര്‍ മലയംചാത്ത് രഞ്ചിത്ത് (19), കുണ്ടന്നൂര്‍ വടക്കുമുറി എഴുത്തുപുരയ്കല്‍ സനീഷ് (24) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. അനന്തലാലും സംഘവും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു.

ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറില്‍ സഞ്ചരിച്ച്‌ എം.ഡി.എം.എ. വില്‍പ്പന നടത്തിയിരുന്നത്. മയക്കുമരുന്നുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതും, വില്‍പ്പന നടത്തുന്നതിനുള്ള ആസൂത്രണങ്ങള്‍ നടത്തുന്നതും കുണ്ടന്നൂരിലെ സനീഷിന്റെ വീട്ടില്‍ വച്ചാണ്. സംഘത്തിലെ പ്രധാനി ജിത്തുവിന് രഞ്ചിത്താണ് മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്നത്. രഞ്ചിത്തിന് എം.ഡി.എം.എ. വിതരണം ചെയ്യുന്നയാളെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച്‌ ചില വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മുമ്ബും പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. മയക്കു മരുന്നിന്റെ ആവശ്യകതയനുസരിച്ചാണ് വില ഈടാക്കുന്നത്. 5000 രൂപ മുതല്‍ 10,000/- രൂപവരെയാണ് അര ഗ്രാം MDMA യ്ക് പ്രതികള്‍ ഈടാക്കിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് കിലോഗ്രാം കഞ്ചാവ് പിടിക്കപ്പെട്ടതിന് സനീഷിനെതിരെ ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ കേസ് നിലവിലുണ്ട്. ഈ കേസില്‍ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വാളായര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടിയതിന് അഭിജിത്തിനെതിരെ കേസ്സ് നിലവിലുണ്ട്. കഞ്ചാവ് കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും കേസ്സ് ഉണ്ട്. കഞ്ചാവ് പിടികൂടിയ കേസില്‍ പാലക്കാട് റെയില്‍വേ പോലീസ് സ്റ്റേഷനിലും തൃശൂര്‍ എക്സൈസിലും ശരത്തിനെതിരെ കേസ്സ് നിലവിലുണ്ട്.

തൃശുര്‍ ജില്ല സിറ്റി പോലീസ് മേധാവി ആദിത്യ ആര്‍ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശുര്‍ സിറ്റി അസ്സി.പോലീസ് കമ്മീഷ്ണര്‍ ബേബിയുടെ നിര്‍ദേശാനുസരണം തൃശുര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ISHO അനന്തലാല്‍. എ, SI വിജയരാജന്‍, ASI സന്തോഷ് കുമാര്‍, സി.പി.ഒമാരായ സതീഷ് കുമാര്‍, പ്രകാശന്‍, അഖില്‍ വിഷ്ണു, രാഹുല്‍, ബിനീഷ്, ഡ്രൈവര്‍ സീനിയര്‍ സി. പി. ഒ. എബി, ഐ.ആര്‍.ബറ്റാലിയനിലെ സി. പി. ഒമാരായ രഞ്ചു, അനീഷ്, അരുണ്‍, ആന്‍റോ റോബര്‍ട്ട് എന്നിവരാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റു ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക