കൊച്ചി: ഫോര്‍ട്ട് കൊച്ചി നെഹ്‌റു പാര്‍ക്കിങ് സമീപത്ത് നിന്നും രണ്ട് വയസുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രക്ഷിതാവിനെ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയെയും കാമുകനെയും കണ്ടെത്തിയത്. കാമുകന്റെ നിര്‍ദേശനുസരണമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പറഞ്ഞു. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു യുവതി.

നെഹ്രു പാര്‍ക്കിന് സമീപം മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ കഴിഞ്ഞ കുഞ്ഞിന്റെ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. കുട്ടിയെ കണ്ടെത്തുമ്ബോള്‍ ഒരു പായ്‌ക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. കുഞ്ഞിനെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേയ്‌ക്ക് കൈമാറിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസം സ്വദേശിയായ ആണ്‍കുട്ടിയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാഷ സഹായിയെ എത്തിച്ചാണ് കുട്ടിയുടെ ഭാഷ മനസിലാക്കിയത്. തുടര്‍ന്ന് കുഞ്ഞിന്റെ പേര് രാഹുല്‍ എന്നാണെന്നും അമ്മയുടെ പേര് പ്രിയങ്ക എന്നാണെന്നും പോലീസ് കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക