കറന്‍സി നോടുകള്‍ റോഡില്‍ ചിതറിവീഴുന്നതുകണ്ട് അമ്ബരന്ന് യാത്രക്കാര്‍. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോടുകള്‍ ശേഖരിക്കുന്ന കാഴ്ചയും കാണാം. മറ്റു ചിലരാകട്ടെ നോടുകള്‍ വാരിയെടുത്ത് വീണ്ടും വലിച്ചെറിയുന്നു. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ് ബാഡില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു കൗതുകകരമായ സംഭവം നടന്നത്.

ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രകില്‍ നിന്നും നോടുകള്‍ നിറച്ച ബാഗുകള്‍ നിലത്തുവീഴുകയായിരുന്നു. സാന്റിയാഗോയില്‍ നിന്ന് കറന്‍സി നോടുമായി പോയ വാഹനമായിരുന്നു അതെന്ന് ഫെഡറല്‍ ഡെപോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പെറേഷന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓട്ടത്തിനിടയില്‍ ട്രകിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്നുപോകുകയും നോടുകള്‍ സൂക്ഷിച്ചിരുന്ന ബാഗുകള്‍ റോഡില്‍ വീഴുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ നോടുകള്‍ വാരിയെടുക്കുന്നതിന്റെയും പലരും അത് വലിച്ചെറിയുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാവരും വാഹനം നിര്‍ത്തുകയും നോടുകള്‍ വാരിയെടുക്കുകയും ചെയ്തുവെന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തവര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഫ്രീവേയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പണം തിരികെ നല്‍കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേര്‍ കറന്‍സി നോടുകള്‍ തിരികെ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ടുചെയ്തു. ജനങ്ങള്‍ക്ക് ഒരുപാട് നോടുകള്‍ ലഭിച്ചുവെന്നും പലരും അത് തിരിച്ചേല്‍പിക്കുന്നുണ്ടെന്നും കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ പറഞ്ഞു. ട്രകില്‍നിന്ന് കറന്‍സി നോടുകള്‍ ചിതറിവീണതിനെത്തുടര്‍ന്ന് ഫ്രീവേയിലെ ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക