ന്യൂയോര്‍ക്ക് : സംഗീത നിശയ്ക്കിടെ വേദിയില്‍ ആരാധകന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച്‌ റോക്ക് ​ഗായിക. അമേരിക്കന്‍ ഗായിക സോഫിയ യുറിസ്റ്റയാണ് പൊതുവേദിയില്‍ വെച്ച്‌ ഇത്തരമൊരു പ്രവൃത്തി ചെയ്തത്. റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചായിരുന്നു സംഭവം. ഇത് വിവാദമായതോടെ, പരസ്യമായി മാപ്പു പറഞ്ഞ് ​ഗായിക രം​ഗത്തെത്തി.

തനിക്ക് മൂത്രമൊഴിക്കണമെന്നും എന്നാല്‍ ഇപ്പോള്‍ ശുചി മുറിയിലേയ്ക്കു പോകാന്‍ പറ്റില്ലെന്നും സോഫിയ പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ വച്ച്‌ ഒരു രംഗം സൃഷ്ടിക്കാം എന്നു പറഞ്ഞുകൊണ്ട് ആരാധകനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ ആരാധകനോട് നിലത്ത് കിടക്കാന്‍ സോഫിയ ആവശ്യപ്പെട്ടു. എന്നിട്ട് അയാളുടെ മുഖത്തേയ്ക്കു മൂത്രമൊഴിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനൊപ്പം സോഫിയ ഒരു ​ഗാനം ആലപിക്കുകയും ചെയ്തു. വളരെപ്പെട്ടെന്നു തന്നെ സോഫിയ യൂറിസ്റ്റയുടെ പ്രവൃത്തിയെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. നിരവധി പേര്‍ ​ഗായികയുടെ പ്രവൃത്തിയെ വിമര്‍ശിച്ച്‌ രം​ഗത്തെത്തി. സംഭവം വിവാദമായതോടെ, സോഫിയ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വേദിയിലെ പ്രവൃത്തി അതിരുകടന്നതായി മനസ്സിലാക്കുന്നുവെന്നും സോഫിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മാപ്പ് പറഞ്ഞെങ്കിലും ​ഗായികക്കെതിരെ വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക