ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ മലയാളി വെടിയേറ്റ് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (സജി) ആണ് കൊല്ലപ്പെട്ടത്. 55 വയസ്സായിരുന്നു.മോഷണശ്രമത്തിനിടെയാണ് വെടിവെയ്പ്പുണ്ടായത്. മെസ്‌ക്വിറ്റിലുള്ള ഡോളര്‍ മാര്‍ട്ടില്‍ വെച്ചാണ് സാജന്‍ കൊല്ലപ്പെട്ടത്. അക്രമി രക്ഷപ്പെട്ടു. വെടിയേറ്റ സാജനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാജന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ഡള്ളാസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്‌ അംഗമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക