തിരുവനന്തപുരം: ഓണ്‍ലൈന്‍ യോഗത്തിനിടെ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് ജോണ്‍ ബ്രിടാസ്. ഇതോടെ അരിശം പൂണ്ട എം പിമാരുടെ ചോദ്യം താങ്കളാണോ മുഖ്യമന്ത്രി എന്നായിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ ഓണ്‍ലൈന്‍ യോഗത്തിനിടെയാണ് സംഭവം. മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങള്‍ക്ക് രാജ്യസഭാ എംപി കൂടിയായ ജോണ്‍ ബ്രിടാസ് മറുപടി പറഞ്ഞതാണ് യുഡിഎഫ് എം പിമാരെ പ്രകോപിതരാക്കിയത്.

യോഗത്തിനിടെ എം പിമാര്‍കിടയില്‍ തര്‍ക്കവും ഉടലെടുത്തു. എംപിമാരുടെ സഹകരണത്തിനു മുഖ്യമന്ത്രി ആത്മാര്‍ഥത കാട്ടുന്നില്ലെന്നും വേഗ റെയിലിനോടുള്ള യുഡിഎഫ് എതിര്‍പുമാണ് തര്‍കത്തിനു കാരണമായത്. സംസ്ഥാന വികസനത്തിന് എംപിമാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന മുഖ്യമന്ത്രി , എംപിമാരെ വിശ്വാസത്തില്‍ എടുക്കാനോ ഡെല്‍ഹിയില്‍ എത്തുമ്ബോള്‍ കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്നായിരുന്നു യുഡിഎഫ് എംപിമാരുടെ കുറ്റപ്പെടുത്തല്‍. വേഗ റെയിലിനോട് തങ്ങള്‍ക്കു ശക്തമായ എതിര്‍പുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ ഉന്നയിച്ചു സാധിച്ചെടുക്കണം എന്നു പറയുന്ന മുഖ്യമന്ത്രി, ഡെല്‍ഹിയില്‍ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കാറില്ലെന്നു ബെന്നി ബെഹനാന്‍ ആണു ചൂണ്ടിക്കാട്ടിയത്. കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നല്‍കുമ്ബോള്‍ എംപിമാര്‍ ഒപ്പം പോകാന്‍ തയാറാണ്. എന്നാല്‍ കൊണ്ടു പോകാന്‍ അദ്ദേഹം തയാറില്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാനും കേന്ദ്ര മന്ത്രിമാരെ കാണാനും തങ്ങള്‍ തയാറാണ്. സഹകരണം വേണമെന്ന് അഭ്യര്‍ഥിക്കുമ്ബോള്‍ തിരികെ അതേപോലുള്ള സമീപനം തങ്ങളോടും സ്വീകരിക്കണമെന്നു ബെന്നി അഭിപ്രായപ്പെട്ടു.

വേഗ റെയില്‍ പദ്ധതി സംബന്ധിച്ചു പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാകണമെന്നു കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ യുഡിഎഫിനുള്ള ശക്തമായ എതിര്‍പ്പും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എംപിമാര്‍ സഹകരിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക