തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശൂരനാട് രാജശേഖരന്‍ നാളെ പത്രിക നല്‍കും. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ എം​പി ആണ് ഇക്കാര്യം അ​റി​യി​ച്ചത്. ഇടത് സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണി തിങ്കളാഴ്ച രാ​വി​ലെ 11.30 ഓ​ടെ നി​യ​മ​സ​ഭാ സെക്രട്ടറി മു​ന്‍​പാ​കെ​ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു​.ഇതോടെ സംസ്ഥാനത്തെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണിയും ശൂരനാട് രാജശേഖരനും തമ്മില്‍ മത്സരം നടക്കും. ഈ മാസം 29നാണ് വോട്ടെടുപ്പ്. സഭയിലെ അംഗബലം അനുസരിച്ച്‌ ജോസ് കെ മാണിക്ക് ജയം ഉറപ്പാണ്.

ജോസ് കെ മാണിയുടെ രാഷ്ട്രീയ വഞ്ചനയും പാപ്പരത്തവും തുറന്നു കാട്ടുവാനും, അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും ആണ് കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത് എന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. 2018ൽ കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാസീറ്റ് ആണ് അന്ന് ലോക്സഭയിൽ അംഗമായിരിക്കെ മാണിക്ക് വിട്ടുകൊടുത്തത്. കെഎം മാണിയുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു ഇത്. എന്നാൽ കെഎം മാണിയുടെ മരണശേഷം യുഡിഎഫിന് ആണെന്ന് ജോസ് കെ മാണി ഇടതുകാലിൽ ചേക്കേറുകയും രാജ്യസഭാംഗത്വം രാജിവെച്ച പാലായിൽ നിന്ന് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച പരാജയപ്പെടുകയും ആയിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവംബര്‍ ഒമ്ബതിന് ചേര്‍ന്ന എല്‍ഡിഎഫ് യോ​ഗം രാജ്യസഭാ സീറ്റ് കേരള കോണ്‍​ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെ ചേ‍ര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗമാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാ‍ര്‍ത്ഥിയായി നിശ്ചയിച്ചത്. ജോസ് കെ.മാണി മുമ്ബ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്നത് കൂടി പരി​ഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് കേരളകോൺഗ്രസ് നൽകുന്ന വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക