ഹൈദരാബാദ്​: തെലുങ്ക്​ സിനിമ താരം ശാലു ചൗരസ്യയെ അജ്ഞാതന്‍ ആക്രമിച്ചതായി പരാതി. ടോണി ബഞ്ചാര പാര്‍ക്കിലെ കെ.ബി.ആര്‍ പാര്‍ക്കിന്​ സമീപം ഞായറാഴ്​ച രാത്രിയിലായിരുന്നു സംഭവം. നടിയുടെ തലക്കും മുഖത്തും പരിക്കേറ്റു.

രാത്രി എട്ടരയോടെ പാര്‍ക്കിലെത്തിയ നടിയെ ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. തന്‍റെ സമീപ​മെത്തി ഒരാള്‍ ബാഗും ആഭരണങ്ങളും ആവശ്യപ്പെട്ടു. ഇവ നല്‍കാന്‍ വിസമ്മതിച്ചതോടെ അയാള്‍ മുഖത്ത്​ അടിക്കുകയും കല്ലുകൊണ്ട്​ ആക്രമിക്കുകയുമായിരുന്നു. പിന്നീട്​ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത്​ ഇയാള്‍ സ്​ഥലംവിട്ടു -നടി പൊലീസിനോട്​ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലക്കും കണ്ണിന്​ സമീപവും പരിക്കേറ്റ നടിയെ സ്വകാര്യ ആശുപത്രിയില്‍​ പ്രവേശിപ്പിച്ചു. നടിയുടെ പരാതിയില്‍ ബഞ്ചാര പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ്​ ശേഖരിച്ചു. നിരവധി സെലിബ്രിറ്റികളും ബിസിനസുകാരും രാഷ്​ട്രീയ നേതാക്കളും രാവി​ലെയും വൈകിട്ടും നടക്കാന്‍ ഇറങ്ങുന്ന സ്​ഥലമാണ്​ കെ.ബി.ആര്‍. പാര്‍ക്ക്​. നേരത്തേ പാര്‍ക്കില്‍ മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക