ലഖ്‌നൗ: സീറ്റ് കുറഞ്ഞാലും യുപിയില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്ന് എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വേ ഫലം. 213 മുതല്‍ 221 സീറ്റ് വരെ നേടി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നാണ് പ്രവചനം. 403 അംഗങ്ങളുള്ള യുപി നിയമസഭയില്‍ കഴിഞ്ഞ തവണ 325 സീറ്റുകളാണ് ബിജെപി നേടിയത്.

സമാജ്‌വാദി പാര്‍ട്ടി 152-160 സീറ്റുകള്‍ വരെ നേടി മുന്നേറ്റം നടത്തിയേക്കാം. ബിഎസ്പി 16-20 സീറ്റുകള്‍ നേടാമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസ് വലിയ മാറ്റമുണ്ടാക്കില്ലെന്നും (6-10 സീറ്റ്) സര്‍വേ പ്രവചിക്കുന്നു. നവംബര്‍ ആദ്യ ആഴ്ചയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക