തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നു. ഒരു ഷട്ടര്‍ ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കുന്നത്. 40 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. നിലവില്‍ 2398.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.

ഇടുക്കിയടക്കം ഇന്ന് മൂന്ന് ജില്ലകളില്‍ റെ‍ഡ് അലര്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ മൂന്നാം ഷട്ടറാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അണക്കെട്ട് തുറക്കുന്നത്.

അണക്കെട്ട് തുറക്കുന്നതിന്റെ ഭാ​ഗമായി പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാ​ഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി റോഷി അ​ഗസ്റ്റിന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക