തിരുവനന്തപുരം: കനത്ത മഴ തുടരുന്ന തലസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങള്‍. മാമ്ബഴക്കരയില്‍ മണ്ണിടിഞ്ഞ് വീണ് ഫാമിലെ 25 ആടുകള്‍ ചത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാമ്ബഴക്കര സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള ഫാമിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വാമനപുരം മേലാറ്റൂമൂഴിയില്‍ നേരിയ ഉരുള്‍പൊട്ടല്‍.ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വാമനപുരം പുഴയില്‍ ജനിരപ്പ് ഉയര്‍ന്നു. വിതുര, പൊന്മുടി, നെടുമങ്ങാട് മേഖലകളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി നേരിടാന്‍ തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം സജ്ജമാക്കി. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക