തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് പതിനൊന്ന് ജില്ലകളിലും, നാളെ പന്ത്രണ്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ,കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.നാളെ കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കിഴക്കന്‍ കാറ്റിന്റെ ഫലമായി മലയോര മേഖലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.കോട്ടയത്ത് 33 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടുതല്‍ സ്ഥലങ്ങളും കൂട്ടിക്കല്‍, തീക്കോയി മേഖലകളിലാണ്. അപകട മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. ആലപ്പുഴ ചെറുതന തേവരി പാടശേഖരത്തില്‍ മട വീണു. 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. ഇന്നുമുതല്‍ 23 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. ആരോഗ്യ സര്‍വകലാശാലയുടെ ഇന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് മുതല്‍ 22 വരെയുള്ള പരീക്ഷകള്‍ മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക