സംസ്ഥാനത്ത് ഇന്ന് മഴ തുടരും. പത്തനംതിട്ട ജില്ലയില്‍ രാത്രി വൈകിയും കനത്ത മഴ പെയ്തു. ആങ്ങമൂഴി കോട്ടമണ്‍പാറയിലും റാന്നി കുറുമ്ബന്‍മൂഴിയിലും ഉരുള്‍പൊട്ടി. കുറുമ്ബന്‍മൂഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു വീട് തകര്‍ന്നു. മണക്കയം തോടിന് സമീപം ഒറ്റപ്പെട്ട ഗര്‍ഭിണിയും വയോധികരും അടക്കം ഇരുപതോളം പേരെ രക്ഷപ്പെടുത്തി. കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ജില്ലയില്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയത്ത് ജാഗ്രതാനിര്‍ദേശംമഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോര മേഖലയിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിനെ തുര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. 26ആം തിയ്യതി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25, 27 തിയ്യതികളില്‍ മഞ്ഞ അലര്‍ട്ടും. അതുകൊണ്ടുതന്നെ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ എരുമേലി നോര്‍ത്ത് വണ്ടംപതാലിലും ചേര്‍ളിയിലും ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ഉണ്ടായി. ഈ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. നിലവില്‍ 36 ക്യാമ്ബുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.1665 കുടുംബങ്ങളിലായി 3917 പേരാണ് ക്യാമ്ബുകളില്‍ ഉള്ളത്. അതേസമയം നഷ്ടമുണ്ടായതിന്‍റെ കണക്കെടുപ്പ് തുടരുകയാണ്. വീടുകള്‍ നഷ്ടമായവര്‍ക്ക് കൂടുതല്‍ തുക ലഭ്യമാക്കാന്‍ പുതിയ ഉത്തരവിറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴകോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ പെയ്യുന്നു. മുണ്ടൂര്‍ പാലത്തിനു മുകളില്‍ വെള്ളം കയറി. തുഷാരഗിരിയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക