തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വ്യാ​ഴാ​ഴ്​​ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്​​ച ഒാ​റ​ഞ്ച്​ അ​ല​ര്‍​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ടും ബാ​ധ​ക​മാ​ക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തെ​ക്കു കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടു. അ​ടു​ത്ത 36 മ​ണി​ക്കൂ​റി​ല്‍ ശ​ക്തി ​പ്രാ​പി​ച്ച്‌​ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റും. അ​റ​ബി​ക്ക​ട​ലി​ല്‍ നി​ല​നി​ന്നി​രു​ന്ന തീ​വ്ര ന്യൂ​ന​മ​ര്‍​ദ​ത്തി​െന്‍റ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ട്.വെ​ള്ളി​യാ​ഴ്​​ച വ​രെ സം​സ്ഥാ​ന​ത്ത്​ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്​​ച ഒാ​റ​ഞ്ച്​ അ​ല​ര്‍​ട്ടും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ടു​മു​ണ്ട്.

വെ​ള്ളി​യാ​ഴ്​​ച 12 ജി​ല്ല​ക​ളി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ന​വം​ബ​ര്‍ 13 വ​രെ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക