തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാ​ഗ്രതയാണ്.എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.നെയ്യാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. നെയ്യാറ്റിന്‍കര പാലക്കടവിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേ​ഹം കിട്ടിയത്. ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നി​​ഗമനം.

കനത്ത മഴമൂലം ഇന്നലെ മണ്ണ് വീണ് മൂടി പാറശാല റെയില്‍വേ പാളത്തിലെ മണ്ണ് പൂര്‍ണ്ണമായും നീക്കാന്‍ കഴിഞ്ഞില്ല. ശക്തമായ മഴയില്‍ മണ്ണ് വീണ്ടും വീഴുകയാണ്. നെയ്യാറ്റിന്‍കര ദേശീയപാതയിലെ മരുത്തൂര്‍പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിയിട്ടുണ്ട്.അറ്റകുറ്റപണിക്ക് ശേഷം ഇന്ന് ഗതാഗതം പുന:സ്ഥാപിക്കാന്‍ ആണ് ശ്രമം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക