ഉരുള്‍ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പാലക്കാട് ജില്ലയില്‍ വ്യാപക നാശം.നിരവധി വീടുകളും റോഡുകളും തകര്‍ന്നു.വ്യാപകമായി കൃഷിയും നശിച്ചിട്ടുണ്ട്.

മലവെള്ളം ഇരച്ചെത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല ഇന്നാട്ടുകാര്‍ക്ക്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളില്‍ മലവെള്ളമെത്തിയത്. വി ആര്‍ ടി, ഓടംതോട്, പാലക്കുഴി എന്നിവിടങ്ങളിലെ ഉള്‍വനങ്ങളിലായിരുന്നു ഉരുള്‍പ്പൊട്ടല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെറിയ തോടുകള്‍ നിറഞ്ഞ് കവിഞ്ഞൊഴുകി വ്യാപക കൃഷിനാശവും വീടുകള്‍ക്ക് ഭാഗിക നാശവുമുണ്ടായി. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. പുനര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നാണ് എം.എല്‍. എ യുടെ വാഗ്ദാനം.നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ജില്ലയില്‍ ഇന്നലെ ഉച്ചക്ക് ശേഷം ശക്തമായ മഴയാണ് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക