ദാമ്ബത്യ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗികത. ലൈംഗികതയെക്കുറിച്ച്‌ പലര്‍ക്കും ഇന്ന് കൃത്യമായ വിവരങ്ങള്‍ അറിയില്ല.ഉറക്കം മനുഷ്യരുടെ വിശ്രമാവസ്ഥയാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഉറക്കത്തില്‍ സജീവമാകുന്ന ചില വ്യക്തികളുമുണ്ട്. ഉറക്കത്തില്‍ നടക്കുന്നതോ ഉറക്കത്തില്‍ സംസാരിക്കുന്നതോ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കാണ് ഈ പ്രശ്‌നമുള്ളത്. എന്നാല്‍ ഇതുപോലെ ഉറക്കത്തില്‍ ലൈംഗികത പ്രകടിപ്പിക്കുന്ന രോഗാവസ്ഥയും നിലവിലുണ്ട്. സെക്സോമ്‌നിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

ഒരു വ്യക്തി അവന്‍ അല്ലെങ്കില്‍ അവള്‍ ഉറങ്ങുമ്‌ബോള്‍ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന (സ്വന്തമായോ മറ്റുള്ളവരുമായോ) അവസ്ഥയാണിത്. ‘സ്ലീപ്പ് സെക്സ്’ സെക്സോമ്‌നിയ എന്ന് വിളിക്കപ്പെടുന്ന ഒരു തരം പാരാസോമ്‌നിയയാണ് ഇത്. ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മറ്റുള്ളവരുമായി വീടോ കിടക്കയോ പങ്കിടുമ്‌ബോള്‍ ഇത്തരത്തില്‍ ഒരു പെരുമാറ്റമുണ്ടായാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെക്സോമ്‌നിയ കൂടുതലും സംഭവിക്കുന്നത് നോണ്‍-റാപ്പിഡ്-ഐ-മൂവ്മെന്റ് സമയത്താണ് എന്നാണ്. അതായത് ഗാഢമായ ഉറക്ക സമയത്ത്. ഈ അവസ്ഥയില്‍ മസ്തിഷ്‌കത്തിന്റെ എല്ലാ ഭാഗങ്ങളും ഒരേ സമയം ഉറങ്ങില്ല. തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ രാത്രിയില്‍ ചില സമയങ്ങളില്‍ ഭാഗികമായി ഉണരുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. നോണ്‍-ആര്‍ഇഎം പാരാസോമ്‌നിയകളില്‍ സംഭവിക്കുന്നത് ഇതാണ്.

ഉറക്കക്കുറവ്, സമ്മര്‍ദ്ദം, മദ്യം, മരുന്നുകള്‍ അല്ലെങ്കില്‍ മയക്കുമരുന്ന് പോലുള്ള ഘടകങ്ങളാല്‍ സെക്സോമ്‌നിയ ഉണ്ടാകാം. അതിനാല്‍ ഇവ പരമാവധി ഒഴിവാക്കുക. സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ക്കായി ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

ഇതിന്റെ ലക്ഷ്ണങ്ങള്‍ ഇതൊക്കെയാണ്;

* രോഗി പലപ്പോഴും സ്വയം ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുകയോ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയോ ചെയ്യുന്നു

* ഒരു വ്യക്തി അയാള്‍ അറിയാതെ തന്നെ മറ്റുള്ളവരുമായി ലൈംഗിക അടുപ്പം കാണിക്കും

* വേഗത്തിലുള്ള ശ്വാസോച്ഛ്വാസം

* ഹൃദയമിടിപ്പ് കൂടുക

* മറ്റൊരാളുമായി ഫോര്‍പ്ലേ നടത്തുക രതിമൂര്‍ച്ഛയിലെത്തുക

* ലൈംഗികതയെക്കുറിച്ച്‌ പിന്നീട് ഓര്‍മ്മിക്കാതിരിക്കുക

* സംഭവം നടക്കുമ്‌ബോള്‍ കണ്ണുകള്‍ അടഞ്ഞിരിക്കുക

* ബാഹ്യ പരിതസ്ഥിതിയോട് പ്രതികരിക്കാതിരിക്കുക ഉണര്‍ന്നിരിക്കാനുള്ള ബുദ്ധിമുട്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക