ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ പ്രമുഖ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയും. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടിയയുടെ ഭാര്യയുമായ റഹ്നുമാ ഭാട്ടിയയാണ് മുംബൈ പോലീസില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. റിയാസ് ഭാട്ടിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ അടക്കമുളള ഉന്നതര്‍ക്ക് തന്നെ കാഴ്ച്ചവെച്ചെന്നാണ് ഭാര്യ പരാതിപ്പെട്ടിരിക്കുന്നത്.

ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, വ്യവസായി പൃഥ്വിരാജ് കോത്താരി എന്നിവരെല്ലാം തന്നെ പീഡിപ്പിച്ചതായാണ് ഇവരുടെ പരാതി. തന്റെ ബിസിസിസ് കൂട്ടാളികള്‍ക്കും ഉന്നത വ്യക്തിത്വങ്ങള്‍ക്കും റിയാസ് ഭാട്ടിയ തന്നെ കാഴ്ച്ചവെച്ചവരില്‍ ഉള്‍പ്പെടുമെന്നും ഇവര്‍ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക