അലബാമ: 5 മാസം മാത്രം ഗര്‍ഭിണിയായിരിക്കെയാണ് യുഎസിലെ അലബാമയില്‍ മിഷേല്‍ ബട്ട്‌ലര്‍ എന്ന യുവതി കര്‍ട്ടിസ് മീന്‍സ്, കാസ്യ മീന്‍സ് എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 21 ആഴ്ചയും ഒരു ദിവസവും മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. കാസ്യ ഒരു ദിവസത്തിന് ശേഷം മരിച്ചു. കര്‍ട്ടിസും അതിജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് കര്‍ട്ടിസ് മീന്‍സ് അതിജീവിച്ചു. മാസം തികയാതെ ജനിച്ച്‌ അതിജീവിക്കുന്ന കുട്ടികളില്‍ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ഒന്നരവയസ്സുകാരനായ കര്‍ട്ടിസ്.

2020 ജൂലൈയില്‍ അലബാമയിലെ ഒരു ആശുപത്രിയില്‍ മിഷേല്‍ ജന്മം നല്‍കുമ്ബോള്‍ 420 ഗ്രാം മാത്രമായിരുന്നു കര്‍ട്ടിസിന് ഭാരം. ജീവിക്കാനുള്ള -1% സാധ്യതകളെ വെല്ലുവിളിച്ച്‌ ഇപ്പോള്‍ ആരോഗ്യവാനായി 16 മാസം പ്രായമുള്ള കര്‍ട്ടിസ് അതിജീവനത്തിന്റെ ഒരു പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസം തികയാതെ ജനിച്ചിട്ടും, കര്‍ട്ടിസ് ചികിത്സയോട് അസാധാരണമായി പ്രതികരിച്ചു. അലബാമ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇത് വിസ്മയിപ്പിച്ചു . കര്‍ട്ടിസിന് ശ്വസനസഹായവും ഹൃദയത്തിനും ശ്വാസകോശത്തിനും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മരുന്നുകളും നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നന്നേ പരിശ്രമിച്ചു . 275 ദിവസം (ഏകദേശം ഒമ്ബത് മാസം) ആശുപത്രിയില്‍ ചെലവഴിച്ചതിന് ശേഷമാണ് കര്‍ട്ടിസിനെ ഡിസ്ചാര്‍ജ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക