അസം: അസമിലെ കരിംഗഞ്ച് ജില്ലയില്‍ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷയും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസം-ത്രിപുര അതിര്‍ത്തിയോട് ചേര്‍ന്ന് കരിംഗഞ്ച് ജില്ലയിലെ പഥര്‍കണ്ടി പോലീസ് സ്റ്റേഷന് കീഴിലുള്ള ബൈതഖല്‍ പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയ പാത 8 ലാണ് സംഭവം. മരിച്ചവര്‍ ഛത്ത് പൂജ ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

.ട്രക്കും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് കരിംഗഞ്ച് ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ദേശീയ പാത എട്ടില്‍ ബൈതഖല്‍ ഏരിയയിലാണ് സംഭവം. സംഭവത്തില്‍ ഒമ്ബത് പേരെങ്കിലും മരിച്ചതായി വിവരം ലഭിച്ചു. ഒരു മൃതദേഹം കരിംഗഞ്ച് സിവില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്, ‘പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക