കൊച്ചി: അമ്മക്കൊപ്പം താമസിക്കണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നുമടക്കം വ്യവസ്ഥയോടെ മയക്കുമരുന്ന്​ കേസില്‍ പ്രതിയായ യുവതിക്ക്​ ഹൈകോടതി ജാമ്യം അനുവദിച്ചു. ജനുവരി 30ന് രാത്രി കൊച്ചി നഗരത്തിലെ അപ്പാര്‍ട്ട്​മെന്‍റില്‍നിന്ന്​ ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുകളും ഹഷീഷ് ഓയിലും കഞ്ചാവുമായി പിടിയിലായ സംഘത്തിലെ അംഗമായ വൈപ്പിന്‍ സ്വദേശിനി ആര്യ ചേലാട്ടിനാണ്​ കര്‍ശന വ്യവസ്ഥ​കളോടെ ജസ്​റ്റിസ് കെ. ഹരിപാല്‍ ജാമ്യം അനുവദിച്ചത്​.

44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് ആര്യയെയും കാസര്‍കോട് സ്വദേശി വി.കെ. സമീര്‍, കോതമംഗലം സ്വദേശി അജ്മല്‍ റസാഖ്​ എന്നിവരയും പിടികൂടിയത്. 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ്​ ഹരജിക്കാരി കോടതിയെ സമീപിച്ചത്​. എന്നാല്‍, പ്രധാന പ്രതിയായ ഇവര്‍ക്ക്​ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്​. എന്നാല്‍, ഹരജിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ജനുവരി 30 മുതല്‍ ജയിലിലാണെന്നും വിലയിരുത്തിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക