ഡല്‍ഹി: യു.എ.പി.എ, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തി 2015ല്‍ കേരള പൊലീസ്​ അറസ്​റ്റു ചെയ്​ത രൂപേഷിനെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ്​ സുപ്രീംകോടതി റദ്ദാക്കി. ആറു മാസത്തിനകം ഹൈകോടതി ഡിവിഷന്‍ ബെഞ്ച്​ കേസ്​ വീണ്ടും പരിഗണിച്ച്‌​ തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.

ഹൈകോടതി കേസ്​ പരിഗണിച്ചതിലെ നിയമപ്രശ്​നം ചൂണ്ടിക്കാട്ടിയാണ്​ ജസ്​റ്റിസുമാരായ എം.ആര്‍. ഷാ, എ.എസ്.​ ബൊപ്പണ്ണ എന്നിവരുടെ വിധി. യു.എ.പി.എ കേസുകളില്‍ വിചാരണക്കോടതിക്കെതിരായ അപ്പീല്‍ ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച്​ പരിഗണിക്കണമെന്നാണ്​ നിയമവ്യവസ്​ഥ. എന്നാല്‍ ​ഹൈകോടതിയില്‍ സിംഗിള്‍ ബെഞ്ചാണ്​ ഈ കേസ്​ പരിഗണിച്ചത്​. ഈ ഒറ്റ കാരണം മുന്‍നിര്‍ത്തിയാണ്​ ഹൈകോടതി വിധി റദ്ദാക്കുന്നതെന്ന്​ സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ ന്യായാന്യായങ്ങളിലേക്ക്​ സുപ്രീംകോടതി കടന്നില്ല. രൂപേഷ്​ നേരത്തെ നല്‍കിയ പുന‌പരിശോധന ഹർജി വീണ്ടും പരിശോധിക്കുമ്പോൾ അക്കാര്യങ്ങള്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച്​ പരിഗണിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2013 നവംബറില്‍ ആദിവാസി കോളനിയില്‍ ലഘുലേഖ വിതരണം നടത്തി, സി.പി.ഐ മാവോയിസ്​റ്റ്​ അംഗമാണ്​ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ്​ രൂപേഷിനും മറ്റ്​ അഞ്ചു പേര്‍ക്കുമെതിരെ പൊലീസ്​ യു.എ.പി.എ, രാജ്യദ്രോഹക്കേസുകള്‍ രജിസ്​റ്റര്‍ ചെയ്​തത്. പ്രത്യേക കോടതി നടപടികള്‍ക്കെതിരെ രൂപേഷ്​ ഹൈകോടതിയില്‍ പുനപരിശോധന ഹർജി നല്‍കി. കേസ്​ പരിഗണിച്ച സിംഗിള്‍ ബെഞ്ച്​, വിചാരണ കോടതി നടപടി റദ്ദാക്കി രൂപേഷിനെ വെറുതെ വിട്ടു.

ഇതിനെതിരെ സംസ്​ഥാന സര്‍ക്കാറാണ്​ സുപ്രീംകോടതിയിലെത്തിയത്​. ഡിവിഷന്‍ ബെഞ്ച്​ യു.എ.പി.എ കേസ്​ കേള്‍ക്കണമെന്നിരിക്കേ, സിംഗിള്‍ ബെഞ്ച്​ പരിഗണിച്ചത്​ എന്‍.ഐ.എ നിയമത്തിനും സുപ്രീംകോടതിയുടെ മുന്‍കാല വിധിക്കുമെതിരാണെന്ന്​ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക