തിരുവനന്തപുരം: ആര്യനാട് കെഎസ്‌ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ അഞ്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക് പറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാളുടെ നില ഗുരുതരമാണ്. ആര്യനാട് ഈഞ്ചപുരിയിലാണ് സംഭവം. പരുക്ക് പറ്റിയവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ വെയ്റ്റിങ് ഷെഡില്‍ ഉണ്ടായിരുന്നു.ഇതിനിടെയാണ് ബസ് പാഞ്ഞു കയറിയത്.

ഇടിയെ തുടര്‍ന്ന് വെയ്റ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടും വളവില്‍ ആണ് അപകടം ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക