ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതിയുടെ പരിശോധന ആരംഭിച്ചു. ഷട്ടറുകള്‍ തുറന്നതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് സമിതി സന്ദര്‍ശനം നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്ര ജലക്കമ്മീഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശരവണ കുമാര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്.അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. 1,5,6 ഷട്ടറുകളാണ് അടച്ചത്. നിലവില്‍ ഉയര്‍ത്തിയിരിക്കുന്ന 2, 3, 4 ഷട്ടറുകള്‍ 50 സെ.മീ വീതമാക്കി കുറച്ചിട്ടുണ്ട്. പുതിയ റൂള്‍ കര്‍വ് പ്രകാരം തമിഴ്നാടിന് മുല്ലപ്പെരിയാറില്‍ 139.5 അടിവരെ വെള്ളം സംഭരിക്കാനാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക