തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഷാഫി പറമ്ബിലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.ജോജുവിന്റെ പ്രതിഷേധവും അതിനെതിരായ കോണ്‍ഗ്രസ് പരാതിയും ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് ഇന്ന് ഇന്ധനവില വിഷയം ചര്‍ച്ചയാകുന്നത്.
രാജ്യത്ത് നികുതി ഭീകരതയാണ് നടക്കുന്നതെന്ന് ഷാഫി പറമ്ബില്‍ ആരോപിച്ചു. 110 രൂപയ്‌ക്ക് പെട്രോളടിച്ചാല്‍ 66 രൂപയും നികുതിയാണ്.സംസ്ഥാ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നികുതി കുറയ്‌ക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.ദിനംപ്രതിയുളള ഇന്ധനവില വര്‍ദ്ധന സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയിക്കാനാണ് സഭയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നാണ് പ്രതിപക്ഷ നിലപാട്. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്ബോള്‍ കേരളം ഫ്യൂസ് ഊരിക്കൊടുക്കരുതെന്ന് ഷാഫി പറമ്ബില്‍ സഭയില്‍ ആവശ്യപ്പെട്ടു.
ഇന്ധനത്തിന്റെ വില കമ്ബനികളല്ല സര്‍ക്കാരുകളാണ് നിശ്ചയിക്കുന്നതെന്നും ഈ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.ജോജു ജോര്‍ജിന്റെ പ്രതിഷേധവും അദ്ദേഹത്തിന്റെ വാഹനം തല്ലിപ്പൊട്ടിച്ചതുള്‍പ്പടെയുളള സംഭവങ്ങള്‍ ഭരണപക്ഷവും സഭയില്‍ ഉയര്‍ത്തിയേക്കും .സാധാരണക്കാരന്റെ ദൈനംദിന ജീവിതം തടസപ്പെടുത്തുന്ന വഴിതടയല്‍ സമരം സാധാരണക്കാരന് എങ്ങനെ ആശ്വാസമാകുമെന്നും ഭരണപക്ഷത്തിന്റെ ചോദ്യവുമുണ്ടാകാം.