ന്യുയോർക്ക്: ലോകത്ത് കോവിഡ് മരണം 50 ലക്ഷം കടന്നു. വേള്ഡോമീറ്ററിന്റെ കണക്കുപ്രകാരം ഞായറാഴ്ചവരെ 50,13,107 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.അമേരിക്കയിലാണ് ഏറ്റവുമധികം മരണം. 7.67 ലക്ഷം പേര്. ഒന്നര മാസത്തിനിടെ ഒരു ലക്ഷത്തോളം പേര്‍ അവിടെ മരിച്ചു. ബ്രസീല്‍(6,07,764), ഇന്ത്യ(4,58,219), മെക്സിക്കോ (2,88,276), റഷ്യ(2,38,538) എന്നീ രാജ്യങ്ങളിലും മരണസംഖ്യ വളരെ കൂടുതലാണ്. അമേരിക്കയില്‍ ഇപ്പോഴും ദിവസം ശരാശരി 1500 പേര്‍ മരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റഷ്യയില്‍ ഞായറാഴ്ച 1158 പേരാണ് മരിച്ചത്.റോയിട്ടേഴ്സിന്റെ കണക്കുപ്രകാരം ഒരു മാസം മുമ്ബുതന്നെ കോവിഡ് മരണം അമ്ബത് ലക്ഷം കടന്നിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ അമ്ബത് ലക്ഷത്തിലേക്ക് അടുക്കുന്നു എന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് കൊറോണ വൈറസ് റിസോഴ്സ് സെന്റര്‍ ഞായറാഴ്ച വ്യക്തമാക്കിയത്. ഏറ്റവുമധികം കോവിഡ് കേസുകള് (4,67,99,970) റിപ്പോര്ട്ട് ചെയ്തിട്ടുള്ളതും അമേരിക്കയിലാണ്. ഇന്ത്യയില്‍ ഇതുവരെ 3,42,73,300 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ലോകജനസംഖ്യയുടെ വലിയൊരു ഭാ​ഗം പ്രതിരോധകുത്തിവയ്പ് എടുക്കാത്തതും ഡെല്റ്റ ഉള്പ്പെടെ പുതിയ വകഭേദങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതും കോവിഡ് പ്രതിസന്ധി നീണ്ടുപോകാന് കാരണമാകുമെന്ന് ലോകാരോ​ഗ്യ സംഘടന ഉള്പ്പെടെ അഭിപ്രായപ്പെടുന്നു. സമ്ബന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള വാക്സിന് അസമത്വവും തടസമാണെന്ന് ആരോഗ്യവിദ​ഗ്ധര്‍ വിലയിരുത്തുന്നു. വികസിത രാജ്യങ്ങള് പൗരര്ക്ക് ബൂസ്റ്റര് ഡോസ് ഉള്പ്പെടെ നല്കിത്തുടങ്ങുമ്ബോഴും ആഫ്രിക്കയില്‍ പത്ത് ശതമാനത്തില് താഴെ മാത്രമാണ് വാക്സിന് ലഭിച്ചവര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക