തിരുവനന്തപുരം : കോവിഡ് ബാധിച്ച്‌ മരിച്ചവരെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കാന്‍ ഉത്തരവായി.

മുന്നുവര്‍ഷത്തേക്കാണ് സഹായം. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി, മറ്റ് പെന്‍ഷന്‍ എന്നിവ ലഭിക്കുന്നത് തടസ്സമാകില്ല.സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് മരിച്ചവരുടെ കുടുബം ഇവിടെ സ്ഥിരതാമസമാണെങ്കില്‍ ആനുകൂല്യം ലഭിക്കും. സഹായം നല്‍കാന്‍ കുടുംബത്തിന്റെ വരുമാനം നിശ്ചയിക്കുമ്ബോള്‍ മരിച്ചയാളുടേത് കുറയ്ക്കും. കോവിഡ് വന്ന് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ പ്രതിമാസം 2000 രൂപ ധനസഹായം വാങ്ങുന്നുണ്ടെങ്കില്‍ ഈ സഹായം ലഭിക്കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക