തിരുവനന്തപുരം: അമ്മ അനുപമ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ ഡിഎന്‍എപരിശോധന നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.പേരൂര്‍ക്കട സ്വദേശിയായ അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ വ്യാജരേഖയുണ്ടാക്കി ദത്ത് നല്‍കിയെന്ന പരാതിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദത്ത് നല്‍കിയ കുട്ടി ആന്ധ്രപ്രദേശിലെ ദമ്ബതികളുടെ കൈയിലാണെന്നും ഈ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്നും അനുപമ തിരുവനന്തപുരം കുടുംബകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.അതേ സമയം പൊലീസിനോടും സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് സെന്ററിനോടും അമ്മ അറിയാത ദത്ത് നല്‍കിയതെന്ന പരാതിയില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടാകും പൊലീസും സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് സെന്ററും നല്‍കുകയെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക