ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.85 അടിയായി കുറഞ്ഞു. 138.95 അടിയായിരുന്നു ഇന്നലത്തെ ജലനിരപ്പ്. ആകെയുള്ള 13 ഷട്ടറുകളില്‍ ആറ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്നാടിന് സാധിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്നാട് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാദ്ധ്യതയുണ്ട്. നിലവില്‍ സെക്കന്‍ഡില്‍ 2974 ഘനയടി വെള്ളമാണ് (84,214 ലിറ്റര്‍) പുറത്തേക്കൊഴുക്കുന്നത്. 2, 3, 4 നമ്ബര്‍ ഷട്ടറുകള്‍ 70 സെന്റിമീറ്ററും 1, 5, 6 നമ്ബര്‍ ഷട്ടറുകള്‍ 50 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയത്.അതേസമയം മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച്‌ നിലവിലെ സാഹചര്യം വിലയിരുത്തും. കൂടുതല്‍ വെള്ളമൊഴുക്കിയാലും വേണ്ട മുന്നൊരുക്കം ജില്ലയില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക