ഇടുക്കി : ജലനിരപ്പ് പരമാവധി ശേഷിയായ 141 അടി ആയതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.സെക്കന്‍ഡില്‍ 22000 ലിറ്റര്‍ ജലമാണ് ഡാമില്‍നിന്ന് ഒഴുക്കിവിടുന്നത്. 10 മണിയോടെ ഇടുക്കി ഡാമും തുറക്കും. ഒരു ഷട്ടറാകും തുറക്കുക. ഇന്നലെ രാത്രി കല്ലാര് അണക്കെട്ടും തുറന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില് മഴ മാറിനില്ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്പ്പെടെയുള്ള മേഖലകളില് ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്ച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്ധിച്ചത്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക