തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിയുമായി ബന്ധപ്പെട്ട് സസ്പെന്‍റ് ചെയ്ത മുന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരായ നടപടി റദ്ദാക്കാനായി സമ്മര്‍ദ്ദം ശക്തമാക്കി ഐഎഫ്‌എസ് ഉദ്യോഗസ്ഥര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബെന്നിച്ചനെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഐഎഫ്‌എസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മരം മുറി ഉത്തരവിട്ടത് സെക്രട്ടറിമാര്‍ അറിഞ്ഞായിരുന്നുവെന്നും മന്ത്രിസഭയെ മുന്‍ കൂട്ടി അറിയിക്കേണ്ട ബാധ്യത സെക്രട്ടറിമാര്‍ക്കാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥനെതിരായ നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി വനം മേധാവി പി കെ.കേശവന്‍ മുഖ്യമന്ത്രിയെ കണ്ടു. ഇതേ ആവശ്യവുമായി ഐഎഫ് എസ് അസോസിയേഷന്‍ വനംമന്ത്രി എ കെ ശശീന്ദ്രനെയും കണ്ട് നിവേദനം നല്‍കി. ഇന്നലെ ഐഎഫ്‌എസ് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടും നിവേദനം നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക