മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 141.35അടിയായി ഉയര്‍ന്നു. തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ്‌ കുറച്ചതോടെയാണ്‌ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നത്‌.നിലവില്‍ സെക്കന്‍ഡില്‍ 467 ഘനയടി വെള്ളമാണ്‌ തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഇതിന്റെ ഇരട്ടിയിലധികം വെള്ളം അണക്കെട്ടിലേക്ക്‌ നീരൊഴുക്കായി എത്തുന്നുണ്ട്‌. ഈ മാസം 30 വരെ തുടരുന്ന റൂള്‍ കര്‍വ്‌ പ്രകാരം 142 അടിവരെ ജലനിരപ്പ്‌ ഉയര്‍ത്താന്‍ തമിഴ്‌നാടിന്‌ കഴിയും. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ്‌ ഉയരുകയാണ്‌. വൃഷ്ടിപ്രദേശത്ത്‌ മഴ ലഭിച്ചതോടെയാണ്‌ നേരിയ തോതില്‍ ജലനിരപ്പ്‌ ഉയര്‍ന്നത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക